ധനകാര്യം

200 കോടി ഉപയോക്താക്കളെ ബാധിക്കുന്ന സുരക്ഷ വീഴ്‌ച, ക്രോം അപ്‌ഡേറ്റ്‌ ചെയ്യണം; മുന്നറിയിപ്പുമായി ഗൂഗിള്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ക്രോമില്‍ 200 കോടി ഉപയോക്താക്കളെ ബാധിക്കാന്‍ ഇടയുള്ള സുരക്ഷ വീഴ്‌ചയെ കുറിച്ച്‌ മുന്നറിയിപ്പുമായി ഗൂഗിള്‍. ക്രോമിന്റെ പുതിയ അപ്‌ഡേറ്റ്‌ അവതരിപ്പിച്ചതിന്‌ ഒപ്പമാണ്‌ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌.

സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടി പുതിയ അപ്‌ഡേറ്റിലേക്ക്‌ മാറാന്‍ ഗൂഗിള്‍ ആവശ്യപ്പെടുന്നു. വിന്‍ഡോസ്‌, ലിനക്‌സ്‌, മാക്ക്‌ എന്നിവയിലെ 81.0.4044.133 അപ്‌ഡേറ്റ്‌ ആണ്‌ ഗൂഗിള്‍ പുറത്തിറക്കിയത്‌. വെല്ലുവിളി ഉയര്‍ത്തി കണ്ടെത്തിയ ബഗ്ഗ്‌ ഉപയോക്താക്കളുടെ കംപ്യൂട്ടറില്‍ മാല്‍വെയര്‍ സ്ഥാപിക്കാന്‍ കഴിയും വിധം ദുരുപയോഗം ചെയ്യാനാവും.

പുതിയ അപ്‌ഡേറ്റിലെ വിവരങ്ങള്‍ ഗൂഗിള്‍ ഉപയോക്താക്കളെ അറിയിക്കുന്നു. എന്തെങ്കിലും പ്രശ്‌നം കാണുകയാണ്‌ എങ്കില്‍ റിപ്പോര്‍ട്ട്‌ ചെയ്യാനും ഗൂഗിള്‍ ആവശ്യപ്പെടുന്നുണ്ട്‌. പുതിയ അപേഡ്‌റ്റിലേക്ക്‌ ഭൂരിഭാഗം ഉപയോക്താക്കളും മാറിയതിന്‌ ശേഷമായിരിക്കും ബഗിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുക.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്