ധനകാര്യം

'ജിയോയും ഫെയ്‌സ്ബുക്കും ചേര്‍ന്ന് ആറുമാസത്തേയ്ക്ക് പ്രതിദിനം 25 ജിബി ഡേറ്റ നല്‍കും'; ആ ഗംഭീര പ്ലാനിന്റെ വസ്തുത ഇത് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ജിയോയും ഫെയ്‌സ്ബുക്കും ചേര്‍ന്ന് ആറുമാസത്തേയ്ക്ക് പ്രതിദിനം 25 ജിബി ഡാറ്റ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുവെന്ന് വ്യാജ പ്രചാരണം. ജിയോയും ഫേസ്ബുക്കും 5.7 ബില്യണ്‍ ഡോളര്‍ കരാര്‍ ഒപ്പിട്ടതിന് ശേഷമാണ് ഇത്തരം വ്യാജസന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്.  ഫെയ്‌സ്ബുക്കോ ജിയോയോ ഇത്തരം പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലാത്തതിനാല്‍ പരസ്യങ്ങളില്‍ ക്ലിക്കുചെയ്യാന്‍ ആളുകളെ ആകര്‍ഷിക്കുന്നതിനുള്ള തട്ടിപ്പാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ തുടരുകയാണ്. അതിനിടെയാണ് എല്ലാ ജിയോ ഉപയോക്താക്കള്‍ക്കും 6 മാസത്തേയ്ക്ക് ജിയോയും ഫേസ്ബുക്കും 25 ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നുവെന്ന തരത്തില്‍ സന്ദേശം പരന്നത്.അതിനായി ഈ അപ്ലിക്കേഷന്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യു എന്നതാണ് സന്ദേശത്തിന്റെ ഉളളടക്കം.

സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്കുചെയ്യുമ്പോള്‍, ജിയോ വെബ്‌സൈറ്റിന് സമാനമായി കാണപ്പെടുന്ന ഒരു പേജിലേക്ക് കൊണ്ടുപോകും. അവിടെയെത്തുമ്പോള്‍,  മൊബൈല്‍ നമ്പര്‍ നല്‍കാന്‍ ആവശ്യപ്പെടും, അത് ചെയ്തുകഴിഞ്ഞാല്‍, പരസ്യ പേജിലേക്ക് കൊണ്ടുപോകും. അവിടെ പരസ്യത്തില്‍ ക്ലിക്കുചെയ്യാന്‍ നിര്‍ബന്ധിതരാകും. ഈ പ്രവര്‍ത്തനം ഉപഭോക്താവിന്റെ ഫോണിലേയോ കമ്പ്യൂട്ടറിലേയോ വിവരങ്ങള്‍ മാല്‍വെയറിലേക്ക് ചോരുന്നതിന് കാരണമാകാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ