ധനകാര്യം

മോട്ടോർവാഹന രേഖകളുടെ കാലാവധി നീട്ടി, പുതുക്കാൻ ഡിസംബർ 31 വരെ അവസരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: മോട്ടോർവാഹന സംബന്ധമായ ഫിറ്റ്നസ്, പെർമിറ്റ്, ലൈസൻസ്, രജിസ്ട്രേഷൻ തുടങ്ങിയ രേഖകളുടെയും മറ്റു ബന്ധപ്പെട്ട രേഖകളുടെയും കാലാവധി നീട്ടി നൽകി. ഇവയുടെ കാലാവധി ഡിസംബർ 31 വരെ നീട്ടാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു.

കാലാവധി തീരുന്ന ഡ്രൈവിങ് ലൈസൻസ്, വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി), ഫിറ്റ്നസ്, പെർമിറ്റ് (എല്ലാ വിഭാഗത്തിൽപെട്ടതും) തുടങ്ങി 1988 ലെ മോട്ടോർ വാഹന നിയമവും 1989 ലെ കേന്ദ്ര മോട്ടർ വാഹന ചട്ടവുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടേയും കാലാവധി നീട്ടി നൽകിയിട്ടുണ്ട്. പിഴ ഈടാക്കില്ല.

ഈ വർഷം ഫെബ്രുവരി 1 മുതൽ 2020 ഡിസംബർ 31 വരെയുള്ള കാലയളവിൽ കാലഹരണപ്പെടുകയും ലോക്ഡൗൺ കാരണം പുതുക്കാൻ കഴിയാതെ വരികയും എല്ലാ രേഖകളും ഡിസംബർ 31 വരെ സാധുവായിരിക്കും. കഴിഞ്ഞ മാർച്ച് 30, ജൂൺ 9 തീയതികളിൽ രേഖകളുടെ സാധുത നീട്ടുന്നതു സംബന്ധിച്ച്  മന്ത്രാലയം പ്രത്യേക മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍