ധനകാര്യം

ഇന്ധനവില വീണ്ടും കൂടി, പെട്രോള്‍ 85ലേക്ക്; മൂന്നാഴ്ചക്കിടെ ഡീസലിന് മൂന്ന് രൂപ വര്‍ധിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് ലിറ്ററിന് 20 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്. മൂന്ന് ദിവസത്തിനിടെ പെടോളിന് 50 പൈസയിലധികവും ഡീസലിന് 70 പൈസയുമാണ് ഉയര്‍ന്നത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍  പെട്രോളിന്റെ വില 84 രൂപ 86 പൈസയായി ഉയര്‍ന്നു. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ 78 രൂപ 81 പൈസ നല്‍കണം. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് വില കൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

കൊച്ചിയിലും വില വര്‍ധിച്ചിട്ടുണ്ട്.83 രൂപ രണ്ടു പൈസയാണ് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 77 രൂപ ആറു പൈസ നല്‍കണം. കോഴിക്കോട് 83 രൂപ 37 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 77 രൂപ 43 പൈസ നല്‍കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

'ആ സീനിൽ വണ്ടി ചതിച്ചു! എനിക്ക് ടെൻഷനായി, അഞ്ജന പേടിച്ചു'; ടർബോ ഷൂട്ടിനിടയിൽ പറ്റിയ അപകടത്തെക്കുറിച്ച് മമ്മൂട്ടി

ഈ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ശ്രദ്ധിക്കണം; അപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്

പെണ്‍കുട്ടികളെ പ്രണയനാടകത്തില്‍ കുടുക്കും, വീഴ്ത്താന്‍ ഇമോഷണല്‍ കാര്‍ഡും; അഞ്ജലി കൊലക്കേസിലെ പ്രതി ഗിരീഷ് കൊടുംക്രിമിനല്‍

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു