ധനകാര്യം

ഇന്ധന വില വീണ്ടും ഉയർന്നു, ഡീസൽ വില 80ലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; രാജ്യത്തെ പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു. പെട്രോളിന് ഇന്ന് 31 പൈസയും ഡീസലിന് 27 പൈസയും കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ 85.72 രൂപയായി. 79.65 ആണ് ഡീസൽ വില. കൊച്ചിയിൽ 83.86 രൂപയാണ് പെട്രോൾ വില.  സംസ്ഥാനത്ത് പലയിടത്തും പെട്രോൾവില 85 രൂപയിലെത്തിയിട്ടുണ്ട്. 

18 ദിവസത്തിന് ഇടയിൽ പെട്രോളിന് 2.62 രൂപയും ഡീസലിന് 3.57 രൂപയും വർധിച്ചു. കഴിഞ്ഞ 18 ദിവസത്തിനിടെ 15 തവണയാണ് ഇന്ധനവില കൂട്ടി. 2018 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് രാജ്യതലസ്ഥാനത്ത് ഇന്ധന വിലയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം നവംബർ 20ന് ആണ് പ്രതിദിന വില നിർണയം എണ്ണക്കമ്പനികൾ പുനരാരംഭിച്ചത്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണ വില കൂടുന്നതിന് അനുസരിച്ചാണ് രാജ്യത്ത് വില പുതുക്കുന്നതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. കോവിഡ് വാക്‌സിൻ പ്രതീക്ഷകൾ ഉയർന്നതോടെ ബ്രെന്റ് ക്രൂഡിന്റെ വില 34 ശതമാനം വർധിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്