ധനകാര്യം

മഹാരാഷ്ട്ര ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി റിസര്‍വ് ബാങ്ക് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ കാരാദ് ജനത സഹകാരി ബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി. നിര്‍ദിഷ്ട മൂലധനവും വരുമാന സാധ്യതയും ഇല്ലാത്തതാണ് റിസര്‍വ് ബാങ്കിന്റെ നടപടിക്ക് കാരണം.

ബാങ്കിലെ 99 ശതമാനം നിക്ഷേപകര്‍ക്കും മുഴുവന്‍ തുകയും തിരികെ ലഭിക്കുമെന്ന് ആര്‍ബിഐ പ്രസ്താവനയില്‍ അറിയിച്ചു. പൊതുമേഖല സ്ഥാപനമായ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ വഴി 99 ശതമാനം നിക്ഷേപകര്‍ക്കും പണം തിരികെ നല്‍കുമെന്നാണ്  ആര്‍ബിഐ പറയുന്നത്.

ബാങ്കിന്റെ ലിക്വഡേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി അഞ്ചുലക്ഷം രൂപ വരെയുള്ള നിക്ഷേപകര്‍ക്ക് ഡിഐസിജിസി പണം തിരികെ നല്‍കും. ഡിസംബര്‍ ഏഴിനാണ് ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്