ധനകാര്യം

ഇനി മെസേജ് ചെയ്യുന്ന അതേ വേഗതയില്‍ പണം കൈമാറാം; രാജ്യത്ത് വാട്‌സ്ആപ്പ് പേയ്‌മെന്റ് ഫീച്ചറിന് തുടക്കമായി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പിന്റെ പേയ്‌മെന്റ് ഫീച്ചറിന് തുടക്കമായി. എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്ക് എന്നി ബാങ്കുകളുമായി സഹകരിച്ചാണ് പേയ്‌മെന്റ് സേവനത്തിന് തുടക്കമിട്ടതെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.

നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ യുപിഐ സംവിധാനം അനുസരിച്ചാണ് പുതിയ പേയ്‌മെന്റ് ഫീച്ചറിന് രൂപം നല്‍കിയതെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കി. നവംബറിലാണ് പേയ്‌മെന്റ് സംവിധാനവുമായി മുന്നോട്ടുപോകാന്‍ വാട്‌സ്ആപ്പിന് അനുമതി ലഭിച്ചത്. സന്ദേശം അയക്കുന്ന അതേ വേഗതയില്‍ പണം കൈമാറാനുള്ള സംവിധാനമാണ് വാട്‌സ്ആപ്പ് ഒരുക്കിയത്.

രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പേയ്‌മെന്റ് സംവിധാനവുമായി മുന്നോട്ടുപോകാന്‍ വാട്‌സ്ആപ്പിന് അധികൃതര്‍ പച്ചക്കൊടി കാണിച്ചത്. 45 കോടി ഇടപാടുകാരുള്ള എസ്ബിഐക്ക് 12 കോടി യുപിഐ ഉപയോക്താക്കളാണ് ഉള്ളത്. യുപിഐ സംവിധാനത്തില്‍ 28 ശതമാനം വിപണി വിഹിതം എസ്ബിഐയ്ക്കാണ്. ഇതിന് പുറമേ ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് വാട്‌സ്ആപ്പ് പേയ്‌മെന്റ് സംവിധാനം തുടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്