ധനകാര്യം

2030ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും; ജപ്പാനെ മറികടക്കുമെന്ന് റിപ്പോർട്ട്  

സമകാലിക മലയാളം ഡെസ്ക്

2025 ൽ ഇന്ത്യ വീണ്ടും ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് പഠന റിപ്പോർട്ട്. 2020 ൽ ലോകത്തിലെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്നോക്കം പോയ ഇന്ത്യ യുകെയെ മറികടന്ന് വീണ്ടും അഞ്ചാം സ്ഥാനം നേടുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2030 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് (സിഇബിആർ)  പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിൽ പറയുന്നു. 

2019ലാണ് ഇന്ത്യ യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയത്. എന്നാൽ 2020ൽ രാജ്യം വീണ്ടും ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. പകർച്ചവ്യാധിയുടെ ആഘാതത്തെ തുടർന്നാണ് ഇന്ത്യ പിന്നിലായത്. രൂപയുടെ ബലഹീനതയുടെ ഫലമായാണ് യുകെ ഇന്ത്യയെ മറികടന്നത്.  2024 വരെ ഈ പ്രവണ തുടരുമെങ്കിലും പിന്നീട് ഇന്ത്യ യുകെയെ മറികടക്കുമെന്നാണ് റിപ്പോർട്ടിൽ പ്രവചിച്ചിരിക്കുന്നത്. 

ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2021 ൽ 9 ശതമാനവും 2022 ൽ 7 ശതമാനവും വളർച്ച പ്രകടിപ്പിക്കുമെന്നും സിഇബിആർ പ്രവചിക്കുന്നു. 2025 ൽ യുകെയെയും 2027 ൽ ജർമ്മനിയെയും 2030 ൽ ജപ്പാനെയും മറികടന്നാകും ഇന്ത്യയുടെ കുതിപ്പ്. 2030 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറും. 2028 ൽ ചൈന യുഎസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് യുകെ ആസ്ഥാനമായുള്ള ധനകാര്യ ഏജൻസി അഭിപ്രായപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍, ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രം; അറിയേണ്ടതെല്ലാം

ആലുവ മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍; ദേശീയപാതയില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരത്തെ വീണ്ടും നടുക്കി ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു; പാസ്റ്ററെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍