ധനകാര്യം

പെട്രോള്‍ 75ല്‍ താഴെ; വിലയിടിവ് തുടരുന്നു, ഡീസലിന് ഇന്നു കുറഞ്ഞത് 13 പൈസ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവു തുടരുന്നു. പെട്രോള്‍ ലിറ്ററിന് എട്ടു പൈസയും ഡീസല്‍ പതിമൂന്നു പൈസയുമാണ് ഇന്നു കുറഞ്ഞത്. രണ്ടാഴ്ചയ്ക്കിടെ പെട്രോള്‍ വിലയില്‍ ഒന്നര രൂപയോളവും ഡീസലില്‍ രണ്ടുരൂപയോളവും കുറവു രേഖപ്പെടുത്തി.

പെട്രോള്‍ ലിറ്ററിന് 74.94 രൂപയാണ് കൊച്ചിയില്‍ ഇന്നത്തെ വില. ഇന്നലെ ഇത് 75.03 രൂപ ആയിരുന്നു. 69.56 ആണ് ഡീസല്‍ നിരക്ക്. ഏറെക്കാലത്തിനു ശേഷമാണ് പെട്രോള്‍ എഴുപത്തിയഞ്ചു രൂപയില്‍താഴെ എത്തുന്നത്. 

രണ്ടാഴ്ചയിലേറെയായി സംസ്ഥാനത്ത് തുടര്‍ച്ചയായ ഇടിവാണ് ഇന്ധന വിലയില്‍ രേഖപ്പെടുത്തുന്നത്. ഈ ദിവസങ്ങളില്‍ ഒരിക്കല്‍ പോലും ഇന്ധനവില ഉയര്‍ന്നിട്ടില്ല.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറയുകയാണ്. ചൈനയിലെ കൊറോണ വൈറസ് ഭീതി ആഗോള തലത്തില്‍ എണ്ണ ഉപഭോഗത്തില്‍ ഇടിവുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് എണ്ണ വില കുറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം