ധനകാര്യം

റിപ്പോ നിരക്ക് 5.15 ശതമാനം തന്നെ ; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ ; പണവായ്പാ നയം പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റിസര്‍വ് ബാങ്ക് പുതിയ പണവായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 5.15 ശതമാനമായി തുടരും. പണപ്പെരുപ്പവും ധനക്കമ്മിയും ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഈ കലണ്ടര്‍ വര്‍ഷത്തിലെ ആദ്യത്തെയും സാമ്പത്തികവര്‍ഷത്തെ അവസാനത്തെയും പണവായ്പാനയമാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. ഡിസംബറില്‍ രാജ്യത്തെ പണപ്പെരുപ്പം അഞ്ചുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലവാരമായ 7.35 ശതമാനത്തില്‍ എത്തിയിരുന്നു. പണപ്പെരുപ്പം നാലു ശതമാനത്തില്‍ നിലനിര്‍ത്താനാകുമെന്നായിരുന്നു ആര്‍ബിഐയുടെ പ്രതീക്ഷ. ഇതേത്തുടര്‍ന്ന് ഡിസംബറിലും അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല.

ആര്‍ബിഐയുടെ പണവായ്പാനയ സമിതി തുടര്‍ച്ചയായി അഞ്ചുവട്ടം പലിശനിരക്കുകള്‍ കുറച്ചശേഷമാണ് ഡിസംബറില്‍ നിരക്ക് ഡിസംബറില്‍ നിലനിര്‍ത്തിയത്. ഈ സാമ്പത്തികവര്‍ഷം ഇതുവരെ അടിസ്ഥാന നിരക്കില്‍ ആകെ 1.35 ശതമാനം കുറവുവരുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ