ധനകാര്യം

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍, പവന് 200 രൂപ കൂടി; രണ്ടാഴ്ചക്കിടെ ഉയര്‍ന്നത് ആയിരത്തോളം രൂപ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. രണ്ടാഴ്ചക്കിടെ, പവന് ആയിരത്തോളം രൂപ ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. ഇന്ന് 200 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 30880 രൂപയായി. ഗ്രാമിനും കൂടി. 25 രൂപ വര്‍ധിച്ച് 3860 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആഗോളസമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന തളര്‍ച്ചയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ നിക്ഷേപകര്‍ കൂടുതലായി ആശ്രയിക്കുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

ഈ മാസത്തിന്റെ തുടക്കത്തില്‍ മുന്‍പത്തെ സര്‍വകാല റെക്കോര്‍ഡായ 30400 എന്ന നിലയിലായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇത് ഘട്ടം ഘട്ടമായി കുറഞ്ഞ് 29920 രൂപയിലേക്ക് എത്തി. തുടര്‍ന്ന് തുടര്‍ച്ചയായി വില ഉയര്‍ന്നാണ് ഇപ്പോഴത്തെ നിലവാരത്തില്‍ എത്തിയത്. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊറോണ വൈറസ് ബാധയുടെ ഭീതി ലോകമെമ്പാടും നിലനില്‍ക്കുകയാണ്. അമേരിക്ക കഴിഞ്ഞാല്‍ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. കൂടാതെ ആഗോള സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന തളര്‍ച്ചയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതായാണ് ദൃശ്യമാകുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് അടുക്കുന്നതാണ് വില ഉയരാന്‍ മുഖ്യ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു