ധനകാര്യം

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; മാര്‍ച്ച് ഒന്നുമുതല്‍ ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനാവില്ല

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മാര്‍ച്ച് ഒന്നുമുതല്‍ ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ കഴിയില്ല. പകരം 200 രൂപയുടെ നോട്ടുകള്‍ അധികമായി എടിഎമ്മുകളില്‍ നിറയ്ക്കുമെന്ന് ഇന്ത്യന്‍ ബാങ്ക് അറിയിച്ചു.

2000 രൂപ നോട്ട് മാറ്റി തരാന്‍ ആവശ്യപ്പെട്ട് നിരവധി പേരാണ് ബാങ്കിന്റെ ശാഖകളില്‍ എത്തുന്നത്. പകരം തുല്യമായ തുകയ്ക്ക് കുറഞ്ഞ മൂല്യമുളള നോട്ടുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ടാണ് ഇടപാടുകാര്‍ എത്തുന്നത്. ഈ അവസ്ഥ ഒഴിവാക്കാനാണ് 2000 രൂപയുടെ നോട്ട് എടിഎമ്മുകളില്‍ നിറയ്ക്കുന്നത് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നാണ് ഇന്ത്യന്‍ ബാങ്കിന്റെ വിശദീകരണം.

2000 രൂപ നോട്ടുകള്‍ക്ക് പകരം 200 രൂപ നോട്ടുകള്‍ അധികമായി എടിഎമ്മുകളില്‍ നിറയ്ക്കും. മാര്‍ച്ച് ഒന്നുമുതല്‍ ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ ലഭിക്കില്ലെന്ന് ഇന്ത്യന്‍ ബാങ്ക് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)