ധനകാര്യം

ഈ മാസം ഇതുവരെ കൂടിയത് 1880 രൂപ, വില വീണ്ടും ഉയര്‍ന്നു, സ്വര്‍ണം 32,000ലേക്ക് ?

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 320 രൂപയുടെ വര്‍ധനയാണ് ഇന്നു രേഖപ്പെടുത്തിയത്. ഗ്രാമിന് കൂടിയത് 40 രൂപ.

31,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. രണ്ടു ദിവസമായി വില 31,480 രൂപയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 29,920 രൂപയില്‍ എത്തിയ വില പിന്നീട് തുടര്‍ച്ചയായി വര്‍ധന രേഖപ്പെടുത്തുകയായിരുന്നു. 

ഈ മാസം ഇതുവരെ പവന് 1880 രൂപയാണ് കൂടിയത്. ആഗോളസമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന തളര്‍ച്ചയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ നിക്ഷേപകര്‍ കൂടുതലായി ആശ്രയിക്കുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

ഈ മാസത്തിന്റെ തുടക്കത്തില്‍ മുന്‍പത്തെ സര്‍വകാല റെക്കോര്‍ഡായ 30400 എന്ന നിലയിലായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇത് ഘട്ടം ഘട്ടമായി കുറഞ്ഞ് 29920 രൂപയിലേക്ക് എത്തി. തുടര്‍ന്ന് തുടര്‍ച്ചയായി വില ഉയര്‍ന്നാണ് ഇപ്പോഴത്തെ നിലവാരത്തില്‍ എത്തിയത്. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊറോണ വൈറസ് ബാധയുടെ ഭീതി ലോകമെമ്പാടും നിലനില്‍ക്കുകയാണ്. അമേരിക്ക കഴിഞ്ഞാല്‍ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. കൂടാതെ ആഗോള സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന തളര്‍ച്ചയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതായാണ് ദൃശ്യമാകുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് അടുക്കുന്നതാണ് വില ഉയരാന്‍ മുഖ്യ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ