ധനകാര്യം

പിടിവിട്ട് മേലേയ്ക്ക് ഇന്ധനവില ; പെട്രോള്‍, ഡീസല്‍ വില ഇന്നും കൂടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനത്തതോടെ, ഇന്ധന വിലയും കുതിക്കുകയാണ്. സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 10 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചത്. രണ്ടാഴ്ചക്കുളളില്‍ ഡീസല്‍ ലിറ്ററിന് രണ്ടര രൂപയിലേറെ വില കൂടി.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77 രൂപ 57 പൈസയായി. ഡീസലിന്റെ വില ലിറ്ററിന് 72 രൂപ 24 പൈസയായും കൂടിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78 രൂപ 95 പൈസയായി. ഡീസലിന്റെ ഇന്നത്തെ വില 73 രൂപ 63 പൈസയായി.

കോഴിക്കോട് ഡീസല്‍, പെട്രോള്‍ വില യഥാക്രമം 72 രൂപ 58 പൈസ, 77 രൂപ 91 പൈസ എന്നിങ്ങനെയാണ്. അതേസമയം ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനയില്ല. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ഇന്ധനവില ഇനിയും കൂടിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം