ധനകാര്യം

ആഗോളതലത്തില്‍ കുറഞ്ഞു, ഇന്ത്യയില്‍ 'നോ രക്ഷ'; പെട്രോള്‍ 80ലേക്ക്, ഡീസല്‍ 75; രണ്ടാഴ്ചക്കിടെ കൂടിയത് ഒന്നര രൂപയിലധികം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഇറാനുമായി യുദ്ധത്തിനില്ലെന്ന അമേരിക്കന്‍ നിലപാട് പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവ് വരുത്തിയെങ്കിലും, ഇന്ത്യയില്‍ ഇന്ധനവിലയുടെ കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് ലിറ്ററിന് 16 പൈസയും ഡീസലിന് 11 പൈസയുമാണ് വര്‍ധിച്ചത്. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞ വേളയിലാണ് ഈ വിലക്കയറ്റം.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഡീസല്‍ ഒന്നര രൂപയും പെട്രോളിന് ഒരു രൂപയുമാണ് വര്‍ധിച്ചത്.തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 79 രൂപ 38 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന്റെ വില 74 രൂപ 19 പൈസയാണ്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77 രൂപ 99 പൈസയായി. ഡീസലിന്റെ വില ലിറ്ററിന് 72 രൂപ 79 പൈസയായും കൂടിയിട്ടുണ്ട്. 

കോഴിക്കോട് ഡീസല്‍, പെട്രോള്‍ വില യഥാക്രമം 73 രൂപ 13 പൈസ, 78 രൂപ 33 പൈസ എന്നിങ്ങനെയാണ്.  ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 65.19 ഡോളറാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 70 വരെ വില ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം