ധനകാര്യം

ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നില്ല; വാട്‌സ്ആപ്പ് സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാട്‌സ്ആപ്പിന്റെ സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടു. ചിത്രങ്ങളും വീഡിയോകളും ശബ്ദ സന്ദേശങ്ങളും അയ്ക്കാന്‍ ഉപയോക്താക്കള്‍ ബുദ്ധിമുട്ട് നേരിടുന്നതായാണ് വിവരം. സ്റ്റാറ്റസ് അപ്‌ഡേഷനും നിലച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ടെക്സ്റ്റ് മെസേജുകള്‍ അയക്കുന്നതില്‍ ബുദ്ധിമുട്ടില്ല. 

വാട്‌സ്ആപ്പില്‍ മീഡിയ ഫയലുകല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പ്രശ്‌നങ്ങളുണ്ട്. സെര്‍വറിലെ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭ്യമല്ല.

ആന്‍ഡ്രോയിഡിലും ഐഒഎസിലും ഒരുപോലെ പ്രശ്‌നങ്ങളുണ്ട്. ട്വിറ്ററിലൂടെയാണ് ഈ പ്രശ്‌നം പലരും ഡിജിറ്റല്‍ ലോകത്തെ അറിയിച്ചിരിക്കുന്നത്. പലരും വാട്‌സ്ആപ്പിന് എന്ത് സംഭവിച്ചു എന്ന ചോദ്യം ട്വിറ്ററില്‍ ഉന്നയിക്കുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള രസകരമായ ട്രോളുകളും പ്രചരിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്