ധനകാര്യം

ഫെബ്രുവരി ഒന്നുമുതല്‍ ഈ സ്മാര്‍ട്ട് ഫോണുകളില്‍ വാട്‌സ് ആപ്പ് ലഭിക്കില്ല, ജിയോ ഫോണുളളവര്‍ പേടിക്കേണ്ട; കാരണമിതാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നുമുതല്‍ ചില സ്മാര്‍ട്ട് ഫോണുകളില്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല. ചില കമ്പനികളുടെ ഓപ്പറേറ്റിങ് സിസ്റ്റവുമായുളള സഹകരണം അവസാനിപ്പിക്കാന്‍ വാട്‌സ് ആപ്പ് തീരുമാനിച്ചതാണ് ഇതിന് കാരണം. ഇതോടെ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് നിരവധി ഉപയോക്താക്കള്‍ക്ക് ലഭിക്കാതെ വരും. അതേസമയം ജിയോ ഫോണിലും ജിയോ ഫോണ്‍ രണ്ടിലും സേവനം തുടര്‍ന്നും ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ചില ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളിലാണ് ഫെബ്രുവരി ഒന്നുമുതല്‍ വാട്‌സ് ആപ്പ് സേവനം അവസാനിപ്പിക്കുന്നത്. ഇത്തരം സ്മാര്‍ട്ട് ഫോണുകളിലെ ഓപ്പറേറ്റിങ് സിസ്റ്റം കാലഹരണപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ആന്‍ഡ്രോയിഡ്2.3.7 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളിലും ഐഒഎസ് എട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലുമാണ് വൈകാതെ വാട്‌സ് ആപ്പ് സേവനം കിട്ടാതെ വരിക.ഡിസംബര്‍ 31 ഓടേ, വിന്‍ഡോസ് ഫോണുകളുമായുളള സഹകരണം വാട്‌സ് ആപ്പ് ഇന്ന് അവസാനിപ്പിച്ചിട്ടുണ്ട്. അതായത് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ ലൂമിയ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് വാട്‌സ് ആപ്പ് ലഭിക്കാത്തത്.

പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്മാര്‍ട്ട് ഫോണുകളില്‍ പുതിയ വാട്‌സ് ആപ്പ് അക്കൗണ്ട് തുറക്കുന്നതിനും തടസ്സമുണ്ടാകുമെന്ന് വാട്‌സ് ആപ്പ് വ്യക്തമാക്കുന്നു.അതേസമയം സമയപരിധി തീരുന്നതിന് മുമ്പ് വരെയുളള ചാറ്റുകള്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക വേണ്ടെന്ന് വാട്‌സ് ആപ്പ് പറയുന്നു. ഇതിന് പ്രത്യേക ഓപ്ഷന്‍ ഉണ്ട്. അതുവഴി ചാറ്റുകള്‍ എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ സാധിക്കുമെന്നും വാട്‌സ് ആപ്പ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം