ധനകാര്യം

എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും വില്‍ക്കും; താത്പര്യപത്രം ക്ഷണിച്ചു, നടപടികള്‍ക്കു തുടക്കം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായി താത്പര്യപത്രം ക്ഷണിച്ചുകൊണ്ട് സര്‍ക്കാര്‍ ഇന്‍ഫൊര്‍മേഷന്‍ മെമ്മോറാണ്ടം പുറത്തിറക്കി.

എയര്‍ ഇന്ത്യയിലെ നൂറു ശതമാനം ഓഹരികള്‍ക്കു പുറമേ ബജറ്റ് എയര്‍ലൈന്‍ ആയ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും സിംഗപ്പുര്‍ എയര്‍ലൈന്‍സുമായുള്ള സംയുക്ത സംരംഭമായ എഐഎസ്എടിഎസിലെ അന്‍പതു ശതമാനം ഓഹരികളും വിറ്റഴിക്കും. സ്വാഭാവികമായും മാനേജ്‌മെന്റ് നിയന്ത്രണവും ഓഹരികള്‍ വാങ്ങുന്നവരില്‍ എത്തും. 

താത്പര്യപത്രം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് ഏഴ് ആണ്. എയര്‍ ഇന്ത്യ എന്‍ജിനിയറിങ് സര്‍വീസസ്, എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ്, എയര്‍ലൈന്‍ അല്ലീഡ് സര്‍വീസസ്, ഹോട്ടല്‍ കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ എന്നിവയെ ഓഹരി വില്‍പ്പനയില്‍നിന്ന ഒഴിവാക്കി. ഇവയെ എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന കമ്പനിക്കു കീഴിലാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ