ധനകാര്യം

സ്വർണ വിലയിൽ വർധന; പവന് 35,960

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വർണ വിലയിൽ ഇന്ന് വർധന. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 35,960 രൂപയായി. ​ഗ്രാമിന് 15 രൂപയാണ് കൂടിയത്. 4,495 രൂപയാണ് ​ഒരു ​ഗ്രാമിന് വില.

റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണത്തിന് കഴിഞ്ഞ ദിവസം ഇടിവ് വന്നിരുന്നു. സ്വർണം സർവകാല റെക്കോർഡിലെത്തിയ ശേഷമായിരുന്നു ഇടിവ് സംഭവിച്ചത്. പവന് 360 രൂപ വർധിച്ചതോടെ 36000 എന്ന പുതിയ ഉയരമാണ് കഴിഞ്ഞ ​​​ദിവസം കുറിച്ചത്. ഒരു പവൻ സ്വർണത്തിന് 36160 രൂപ എന്ന നിലയിൽ നിന്നാണ് പിന്നീട് വില താഴ്ന്നത്.  

കഴിഞ്ഞ മൂന്നാഴ്ചക്കിടെ 2000 രൂപയിലധികം രൂപയോളമാണ് സ്വർണത്തിന് വില ഉയർന്നത്. ആഗോളതലത്തിൽ സ്വർണത്തിന്റെ ആവശ്യകത വർധിച്ചാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വർണത്തിലേക്ക് കൂടുതൽ പേർ എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല