ധനകാര്യം

മൂന്നു ദിവസത്തിനിടെ 800 രൂപയുടെ വര്‍ധന, സ്വര്‍ണവില പുതിയ ഉയരത്തില്‍, 37,000ലേക്ക് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദിനംപ്രതി റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില പുതിയ ഉയരത്തിലേക്ക്. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 36,600 രൂപ നല്‍കണം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതാണ് വിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രാമിന്റെ വിലയിലും ആനുപാതികമായി മാറ്റമുണ്ട്. 35 രൂപ ഉയര്‍ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4575 രൂപയായി ഉയര്‍ന്നു. തുടര്‍ച്ചയായി മൂന്നുദിവസം സ്വര്‍ണവില കുതിച്ചുയരുന്നതാണ് ദൃശ്യമാകുന്നത്. ഈ മസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് തലത്തില്‍ എത്തിയിരുന്നു. പിന്നീടുളള നാലുദിവസം സ്വര്‍ണവില താഴേക്ക് പോകുന്നതാണ് കണ്ടത്. എന്നാല്‍ അടുത്ത മൂന്ന് ദിവസം ഇടിവ് നികത്തി മുന്നോട്ടു നീങ്ങുന്നതാണ് ദൃശ്യമായത്. മൂന്ന് ദിവസം കൊണ്ട് 800 രൂപയാണ് ഉയര്‍ന്നത്. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്