ധനകാര്യം

നാലുദിവസത്തിനിടെ 200 രൂപയുടെ ഇടിവ്; പവന് 36400 രൂപ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും നേരിയ ഇടിവ്. കഴിഞ്ഞ ദിവസും ഇടിവ് നേരിട്ടിരുന്നു. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു ഘട്ടത്തില്‍ 37000 കടന്നും സ്വര്‍ണ വില കുതിക്കുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു.

36600 രൂപ എന്ന സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയ ശേഷമാണ് സ്വര്‍ണവില തുടര്‍ച്ചയായി താഴ്ന്നത്. ഇന്ന് പവന് 120 കുറഞ്ഞ് സ്വര്‍ണവില 36400 രൂപയായി. നാലുദിവസത്തിനിടെ 200 രൂപയാണ് താഴ്ന്നത്. ഗ്രാമിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. 15 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4550 രൂപയായി.
 
തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില മുകളിലോട്ട് പോയതിന് ശേഷമാണ് ഇടിവ് രേഖപ്പെടുത്തിയത്.  ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണ വില റെക്കോര്‍ഡ് തലത്തില്‍ എത്തിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം