ധനകാര്യം

സര്‍വ്വകാല റെക്കോര്‍ഡിട്ട സ്വര്‍ണവിലയില്‍ തിരിച്ചിറക്കം; പവന് 160 രൂപ കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സര്‍വ്വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില താഴ്ന്നു. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,520 രൂപയായി. കഴിഞ്ഞ ദിവസം പുതിയ ഉയരം കുറിച്ച 36,680 രൂപയില്‍ നിന്ന് മാറ്റമുണ്ടായില്ല. ബുധനാഴ്ചയാണ് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡ് കുറിച്ചത്. ഗ്രാമിനും സമാനമായ നിലയില്‍ കുറവുണ്ടായിട്ടുണ്ട്. 20 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4565 രൂപയായി.

പവന് 280 രൂപ കൂടി സര്‍വ്വകാല റെക്കോര്‍ഡിട്ടതിന് ശേഷമാണ് ഇന്നത്തെ തിരിച്ചിറക്കം. റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയ സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇത് താത്കാലികമാണ് എന്ന് ബോധ്യപ്പെടുത്തിയാണ് ബുധനാഴ്ച സ്വര്‍ണവില കുതിച്ചത്.  ഒരു ഘട്ടത്തില്‍ 37000 കടന്നും സ്വര്‍ണ വില കുതിക്കുമെന്ന പ്രതീതി ജനിപ്പിച്ചിരുന്ന സ്ഥാനത്താണ് കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ ഇടിവ് ഉണ്ടായത്. 

ഈ മാസം ഒന്‍പതിന് 36600 രൂപ എന്ന സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയ ശേഷമാണ് സ്വര്‍ണവില തുടര്‍ച്ചയായി താഴ്ന്നത്. നാലുദിവസത്തിനിടെ 200 രൂപയാണ് താഴ്ന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില മുകളിലോട്ട് പോയതിന് ശേഷമാണ് ഇടിവ് രേഖപ്പെടുത്തിയത്.  ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയത്. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്