ധനകാര്യം

ബാങ്ക് ജീവനക്കാരുടെ ശമ്പളത്തില്‍ 15 ശതമാനം വര്‍ധന, മൂന്ന് വര്‍ഷത്തെ മുന്‍കാല പ്രാബല്യം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബാങ്ക് ജീവനക്കാരുടെ ശമ്പളം 15 ശതമാനം വര്‍ധിക്കും. ശമ്പള വര്‍ധന ഉറപ്പാക്കുന്നതിനുള്ള ധാരണപത്രത്തില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സും ഒപ്പുവെച്ചു. 

2017 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈയിലെ ആസ്ഥാനത്ത് നടന്ന ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. 

സേവന, വേതന പരിഷ്‌കണത്തിലൂടെ 7900 കോടി രൂപയുടെ അധിക ബാധ്യത ബാങ്കിങ് മേഖലയ്ക്കുണ്ടാവും. 35 ബാങ്കിലെ ജീവനക്കാര്‍ക്കാണ് പുതിയ സേവന വേതന വ്യവസ്ഥ പ്രകാരം ശമ്പളം വര്‍ധിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്