ധനകാര്യം

നിങ്ങള്‍ വര്‍ക്ക് ഫ്രം ഹോമിലാണോ?, 365 രൂപയ്ക്ക് ഒരു വര്‍ഷത്തെ കാലാവധിയുളള കിടിലന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ടെലികോം രംഗത്ത് മത്സരം മുറുകുന്നതിനിടെ, ആകര്‍ഷണീയമായ പ്ലാനുമായി ബിഎസ്എന്‍എല്‍. 365 രൂപയ്ക്ക് ഒരു വര്‍ഷം വരെ കാലാവധിയുളള പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്.

പ്രതിദിനം രണ്ടു ജിബി ഡേറ്റ ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിദിനം 250 മിനിറ്റ് വരെ സൗജന്യ വോയ്‌സ് കോള്‍, 100 എസ്എംഎസ് എന്നിവയാണ് മറ്റ് ആനുകൂല്യങ്ങള്‍. എന്നാല്‍ ഈ സൗജന്യങ്ങള്‍ രണ്ടുമാസം വരെ മാത്രമേ ലഭിക്കുകയുളളൂ. 60 ദിവസത്തിനുശേഷം, വൗച്ചറുകള്‍ റീചാര്‍ജ് ചെയ്യുന്നതിലൂടെ അവര്‍ക്ക് പരിധിയില്ലാത്ത ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും ലഭിക്കും. തെരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമേ ഈ പ്ലാന്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കൂ.

ലോക്ക്ഡൗണില്‍ വീട്ടിലിരുന്നു ജോലി ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ബിഎസ്എന്‍എല്‍ ഈ പ്ലാന്‍ പ്രഖ്യാപിച്ചത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരള സര്‍ക്കിളുകള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പല സര്‍ക്കിളുകളിലും പ്രീപെയ്ഡ് വൗച്ചര്‍ ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും