ധനകാര്യം

തുടർച്ചയായ ഇടിവുകൾക്ക് ശേഷം സ്വർണ വിലയിൽ വർധനവ്; പവന് 34,320 രൂപ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വർണത്തിന്റെ വിലയിൽ വർധനവ്. പവന് 160 രൂപ കൂടി 34,320 രൂപയായി. ​ഗ്രാമിന് 20 രൂപയാണ് വർധിച്ചിരിക്കുന്നത്. 4,290 രൂപയാണ് വില.

കുറച്ചു ദിവസത്തിനിടെ സ്വർണ വിലയിൽ ആയിരത്തോളം രൂപയുടെ ഇടിവുണ്ടായിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ വ​ർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടർന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ കൂടുതലായി അടുക്കുന്നതാണ് കഴിഞ്ഞ ഒന്ന്, രണ്ട്ര മാസമായി കണ്ടത്. കഴിഞ്ഞ മാസം സ്വർണ വില റെക്കോർഡ് ഇടുകയും ചെയ്തു. 35000 രൂപ കടന്നാണ് കുതിച്ചത്. തുടർന്ന് തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വർണ വില ഈ മാസം രണ്ടാം തീയതി വീണ്ടും റെക്കോർഡ് നിലവാരത്തിന്റെ ഒപ്പമെത്തി.

വരും ദിവസങ്ങളിലും സ്വർണ വില കുതിച്ചുയരും എന്നതായിരുന്നു പ്രതീക്ഷ. എന്നാൽ പിന്നീടുളള ദിവസങ്ങളിൽ സ്വർണ വില താഴേക്ക് പോകുന്നതാണ് കണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

'ഇതിഹാസമായി വിരമിക്കുന്നു'- ഛേത്രിക്ക് ഫിഫയുടെ ആദരം

ഈ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമെന്ന് കെഎസ്ഇബി

പ്ലസ് വണ്‍ പ്രവേശനം: നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് മതി

രണ്ടു ലോകകപ്പ് ടീമുകളുടെ സ്‌പോണ്‍സറായി നന്ദിനി, ആഗോള ബ്രാന്‍ഡിങ് ലക്ഷ്യം