ധനകാര്യം

മൊറട്ടോറിയം കാലത്തെ പിഴപ്പലിശയ്‌ക്കെതിരെ സുപ്രീം കോടതി; പുനപ്പരിശോധിക്കാന്‍ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൊറട്ടോറിയം പ്രഖ്യാപിച്ച വായ്പകള്‍ക്ക് പിഴപ്പലിശ ഈടാക്കുന്നതിനെതിരെ സുപ്രീം കോടതി. പിഴപ്പലിശ ഈടാക്കുന്നത് മൊറട്ടോറിയത്തിന്റെ ലക്ഷ്യങ്ങള്‍ക്കു നിരക്കുന്നതല്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു.

മൊറട്ടോറിയം പ്രഖ്യാപിച്ചാല്‍ അതിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്ന നടപടികളാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. മൊറട്ടോറിയം കാലത്ത് അടയ്ക്കാത്ത വായ്പാ ഗഡുവിന്റെ പലിശയ്ക്ക് പലിശ ഈടാക്കുന്നത് ഇതിനു വിരുദ്ധമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണം. എല്ലാ തീരുമാനങ്ങളും ബാങ്കുകള്‍ക്കു വിട്ടുകൊടുക്കരുതെന്ന് കോടതി പറഞ്ഞു.

മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കാന്‍ റിസര്‍വ് ബാങ്കിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. പലിശ പൂര്‍ണമായും ഒഴിവാക്കുന്നത് ബാങ്കുകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനും ആര്‍ബിഐയ്ക്കും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്കു പലിശ നല്‍കുന്നുണ്ട്. അതുകൊണ്ട് വായ്പാ പലിശ പൂര്‍ണമായും ഒഴിവാക്കാനാവില്ല. പലിശ പൂര്‍ണമായും ഒഴിവാക്കുകയല്ല, മൊറട്ടോറിയം കാലത്ത് അടയ്ക്കാത്ത ഗഡുവിന്റെ പലിശയ്ക്കു പലിശ ചുമത്തുന്നതാണ് വിഷയമെന്ന് കോടതി ഓര്‍മിപ്പിച്ചു. ഇക്കാര്യത്തില്‍ പുനപ്പരിശോധന വേണമെന്ന് കോടതി നിര്‍ദേശിച്ചു.

കേസ് വീണ്ടും ഓഗസ്റ്റ് ആദ്യവാരം പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം