ധനകാര്യം

തുടര്‍ച്ചയായി 17ാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന; രണ്ടാഴ്ചക്കിടെ ഡീസലിന് കൂടിയത് പത്ത് രൂപയോളം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടര്‍ച്ചയായി 17ാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. ഇന്ന് പെട്രോളിന് 19 പെസയും ഡീസലിന് 52 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ പെട്രോള്‍ വില 81 രൂപ കടന്നു. 17 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 52 പൈസയും ഡീസലിന് 9 രൂപ 50 പൈസയുമാണ് വില കൂടിയത്.

തിരുവനന്തപുരത്തെ പെട്രോള്‍ വില 81. 49 ആയും ഡീസല്‍ വില 76. 64 ആയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 80.69 ഉും ഡീസലിന് 75. 19 മാണ് വില.

ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില ഇടിയുമ്പോഴാണ് ഇന്ത്യയില്‍ എണ്ണ വിതരണ കമ്പനികള്‍ വില ദിവസേന ഉയര്‍ത്തുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി മൂന്ന് രൂപ വര്‍ധിപ്പിച്ചതോടെ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല. ഇപ്പോള്‍ രാജ്യാന്തര വിപണിയിലെ വില തിരിച്ചു കയറുന്ന പശ്ചാത്തലത്തിലും എണ്ണക്കമ്പനികള്‍ ആഭ്യന്തര വില്‍പ്പന വില ഉയര്‍ത്തുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്