ധനകാര്യം

'പോക്കറ്റ് കാലിയാക്കിയ 21 ദിനങ്ങൾ'- പെട്രോൾ, ഡീസൽ വില വർധിപ്പിക്കാത്ത ഒരു ദിവസം!

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മൂന്നാഴ്ചയ്ക്കൊടുവിൽ ഇന്ധന വില വർധിപ്പിക്കാത്ത ഒരു ദിവസം. തുടർച്ചയായി 21 ദിവസവും വർധിപ്പിച്ച ഇന്ധന വിലയിൽ ഇന്ന് മാറ്റമില്ല. ഞായറാഴ്ച പെട്രോൾ, ഡീസൽ വിലയിൽ വർധിച്ചില്ല. കഴിഞ്ഞ 21 ദിവസത്തെ പെട്രോൾ വിലയിൽ ഉണ്ടായ വർധന 9.17 രൂപയും ഡീസലിൽ 10.45 രൂപയുമാണ്.

ഇന്നലെ പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 82 രൂപ 10 പൈസയുമാണ്. ഡീസലിന് 77.58 പൈസ. കൊച്ചിയിൽ പെട്രോൾ വില 80.32 ആയി ഉയർന്നു. ഡീസൽ 75.82.

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില 80 രൂപ 38 പൈസയാണ്. ഡീസൽ വില പെട്രോളിന് മുകളിലാണ്. 80 രൂപ 40 പൈസയും. ഇടക്കാലത്തിന് ശേഷം ജൂൺ ഏഴ് മുതലാണ് എണ്ണക്കമ്പനികൾ പ്രതിദിന വില നിർണയം പുനരാരാംഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ