ധനകാര്യം

ഇന്ധനവില വീണ്ടും കുറഞ്ഞു ; പെട്രോള്‍ വില 73 ലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ്. പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസല്‍ ലിറ്ററിന് 21 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പെട്രോളിന് 16 പൈസയും ഡീസലിന് രണ്ടുപൈസയും കുറഞ്ഞിരുന്നു. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 73 രൂപ 64 പൈസയാണ്. ഡീസല്‍ വില 67 രൂപ 78 പൈസയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 74 രൂപ 95 പൈസയാണ്. ഡീസല്‍ വില 69 രൂപ 09 പൈസയും. 

കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 73 രൂപ 96 പൈസയും, 68 രൂപ 10 പൈസയുമാണ്. മൂന്നു ദിവസത്തിനിടെ പെട്രോളിന് 44 പൈസയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്