ധനകാര്യം

യെസ് ബാങ്ക് പ്രതിസന്ധി: ഡിജിറ്റല്‍ ഇടപാടുകള്‍ തടസപ്പെട്ടു, ഖേദം പ്രകടിപ്പിച്ച് ഫോണ്‍ പേ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: യെസ് ബാങ്കിന് ആര്‍ബിഐ ഏര്‍പ്പെടുത്തിയ മൊറട്ടോറിയം രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടു രംഗത്ത് പ്രതിസന്ധിയുണ്ടാക്കി. വോള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോണ്‍ പേ വഴിയുള്ള ഇടപാടുകള്‍ തടപ്പെട്ടു. ഉപയോക്താക്കള്‍ക്കുണ്ടായ പ്രയാസത്തില്‍ ക്ഷമാപണവുമായി ഫോണ്‍ പേ അധികൃതര്‍ രംഗത്തുവന്നു.

ഫോണ്‍ പേയുടെ ഇടപാടുകളിലെ മുഖ്യ പങ്കാളിയാണ് യെസ് ബാങ്ക്. ഇതാണ് ഫോണ്‍ പേ വഴിയുള്ള ഇടപാടുകള്‍ക്ക് തിരിച്ചടിയായത്. യെസ് ബാങ്കിന്റെ മാത്രമല്ല, മറ്റു ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്കും ഫോണ്‍ പേ വഴിയുള്ള ഇടപാടുകള്‍ തടസപ്പെട്ടു.

''ഇടപാടുകാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായി ഫോണ്‍ പേ സിഇഒ സമീര്‍ നിഗം ട്വീറ്റ് ചെയ്തു. യെസ് ബാങ്കിന് ആര്‍ബിഐ ഏര്‍പ്പെടുത്തിയ മൊറട്ടോറിയമാണ് പ്രശ്‌നത്തിന് അടിസ്ഥാനം. ഇതു പരിഹരിക്കാന്‍ തീവ്ര ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ട്വീറ്റില്‍ പറയുന്നു.

ഫോണ്‍ പേ, ഭാരത് പേ തുടങ്ങിയ തേഡ് പാര്‍ട്ടി ആപ്പുകളുടെ യുപിഐ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത് യെസ് ബാങ്ക് ആണ്. ക്ലിയര്‍ ട്രിപ്, എയര്‍ടെല്‍, സ്വിഗ്ഗി, റെഡ് ബസ്, പിവിആര്‍, ഉഡാന്‍ എന്നിവയുടെയും സര്‍വീസ് പ്രൊവൈഡറാണ് യെസ് ബാങ്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി