ധനകാര്യം

നിക്ഷേപകര്‍ തിരിച്ച് ഓഹരിവിപണിയിലേക്ക്, സ്വര്‍ണവില രണ്ടുദിവസമായി താഴോട്ട്; കുറഞ്ഞത് 320 രൂപ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊറോണ ഭീതിയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കുതിച്ചു ഉയര്‍ന്ന സ്വര്‍ണവില രണ്ടുദിവസമായി താഴോട്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 320 രൂപയാണ് പവന് കുറഞ്ഞത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ റെക്കോര്‍ഡ് വിലയില്‍ നിന്ന സ്വര്‍ണവിലയാണ് താഴ്ന്നത്. 

ഇന്ന് പവന്‍ 120 രൂപ കുറഞ്ഞ് സ്വര്‍ണവില 32000 രൂപയായി. 15 രൂപ താഴ്ന്ന് 4000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാര്‍ച്ച് ആറിന് പവന് 32,320 രൂപയില്‍ എത്തിയാണ് സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി കുറിച്ചത്. പിന്നീട് തുടര്‍ച്ചയായി നാലുദിവസം വില മാറ്റമില്ലാതെ തുടര്‍ന്നു. ആഗോളഓഹരിവിപണികളിലെ ഇടിവാണ് സ്വര്‍ണത്തിന് തുണയായത്. അസംസ്‌കൃത എണ്ണ വിലയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയതും സ്വര്‍ണത്തെ സ്വാധീനിച്ചു.

ഇന്നും ഇന്നലെയുമായി ആഗോള ഓഹരിവിപണികള്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങളാണ് കാണിക്കുന്നത്. കുറഞ്ഞ വിലയില്‍ ഓഹരികള്‍ ലഭിക്കുമെന്നതിനാലാണ് വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ച് ഒഴുകുന്നത്. ഇതാണ് സ്വര്‍ണവിലയെ സ്വാധീനിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു