ധനകാര്യം

ലോക്ക്ഡൗണില്‍ കുടുംബങ്ങള്‍ക്ക് ആശ്വാസം; പാചകവാതക വില വീണ്ടും കുറച്ചു; സിലിണ്ടറിന് 160 രൂപയുടെ ഇളവ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറിന്റെ വില തുടര്‍ച്ചയായി മൂന്നാം തവണയും കുറച്ചു. ഡല്‍ഹിയില്‍ സിലിണ്ടറിന് 162.50 രൂപയുടെ കുറവാണ്  വരുത്തിയത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞതാണ് പാചക വാതക വിലയിലും പ്രതിഫലിച്ചത്.

ഇതിന് ആനുപാതികമായി രാജ്യത്തെല്ലായിടത്തും വിലയില്‍ കുറവുവരും. 14.2 കിലോഗ്രാം തൂക്കംവരുന്ന സബ്‌സിഡിയില്ലാത്ത സിലിണ്ടര്‍ വില ഡല്‍ഹിയില്‍ 744 രൂപയില്‍നിന്ന് 581.50 രൂപയായി കുറയും. 

മുംബൈയില്‍ 579 രൂപയും കൊല്‍ക്കത്തയില്‍ 584.50 രൂപയും ചെന്നൈയില്‍ 569.50 രൂപയുമാകും പുതുക്കിയ വില. കേരളത്തിലും ഇതിന് ആനുപാതികമായി വിലയില്‍ കുറവുണ്ടാകും. 

എല്ലാമാസവും ആദ്യദിവസമാണ് പാചക വാതകത്തിന്റെ വില പരിഷ്‌കരിച്ചുവരുന്നത്. 2019 ഓഗസ്റ്റുമുതല്‍ വിലവര്‍ധിച്ചുവരികയായിരുന്നു. എന്നാല്‍ രണ്ടുമാസമായി വില താഴോട്ടാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ