ധനകാര്യം

മൂന്നുമാസം കൂടി ബാങ്ക് വായ്പകളുടെ മൊറട്ടോറിയം നീട്ടിയേക്കും; റിസര്‍വ് ബാങ്ക് പരിഗണനയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകളുടെ മൊറട്ടോറിയം നീട്ടാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നു.മൂന്നു മാസം കൂടി നീട്ടുന്ന കാര്യമാണ് റിസര്‍വ് ബാങ്കിന്റെ പരിഗണനയില്‍ ഉളളത്. 

കോവിഡ് മൂലം ജനം സാമ്പത്തിക പ്രയാസം നേരിടുകയാണ്. വ്യവസായ മേഖലയും ഫണ്ടിന്റെ ലഭ്യത കുറവ് മൂലം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിന് ബാങ്ക് വായ്പകളുടെ മൊറട്ടോറിയം നീട്ടണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൂന്നു മാസം കൂടി മൊറട്ടോറിയം നീട്ടുന്ന കാര്യം റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്. 

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടത്തിലാണ് റിസര്‍വ് ബാങ്ക് ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മൂന്നു മാസത്തേയ്ക്കാണ് ഇളവ് അനുവദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ