ധനകാര്യം

ഐലവ്‌യു, ചാര്‍ലി, ചോക്ലേറ്റ്, സൂപ്പര്‍മാന്‍.....; ഈ നൂറെണ്ണം പതിവായി ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക!; പാസ്‌വേര്‍ഡ് ദിനത്തില്‍ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെയാണ് ലോക പാസ്‌വേര്‍ഡ് ദിനം വരുന്നത്. രോഗ വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവരും വീടുകളിലാണ്. സമയം കളയാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ അടക്കം നൂതന സാങ്കേതികവിദ്യകള്‍ പരീക്ഷിക്കുന്ന കാലം കൂടിയാണിത്. ഇതിന് പുറമേ ഓണ്‍ലൈന്‍ വഴിയുളള വാങ്ങലും വര്‍ധിച്ചിട്ടുണ്ട്. പാസ്‌വേര്‍ഡ് ദിനത്തില്‍  ജാഗ്രത പുലര്‍ത്തണമെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് വിദഗ്ധര്‍.

സുരക്ഷിതമായ പാസ് വേര്‍ഡ് തെരഞ്ഞെടുക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നാണ് വിദഗ്ധര്‍ ആവര്‍ത്തിച്ച് നല്‍കുന്ന മുന്നറിയിപ്പ്. ആര്‍ക്കും പിടികിട്ടാത്ത പാസ് വേര്‍ഡ് കണ്ടെത്താന്‍ ശ്രമിക്കണം. ഇടയ്ക്കിടെ പാസ് വേര്‍ഡ് മാറ്റുന്നതും നല്ലതാണ്. അല്ലാത്ത പക്ഷം അക്കൗണ്ട് ഹാക്ക് ചെയ്ത് രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ട്. ധനനഷ്ടം ഉള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.


ബാങ്കിങ് അടക്കം ദൈനംദിന ആവശ്യങ്ങള്‍ക്ക് വരെ പാസ് വേര്‍ഡ് ഇന്ന് അനിവാര്യമായ ഘടകമാണ്. കഴിഞ്ഞ വര്‍ഷം, ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയ 300 കോടി  ഡേറ്റ ബേസ് മൈക്രോസ്‌ഫോറ്റ് പരിശോധിച്ചിരുന്നു. ഇതില്‍ 4.4 കോടി അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറിയത് പാസ് വേര്‍ഡ് ഹാക്ക് ചെയ്താണെന്ന് കണ്ടെത്തിയിട്ടുണ്ട്.  ഈ അക്കൗണ്ടുകളില്‍ നല്ലൊരു ശതമാനവും എളുപ്പം പിടികിട്ടാവുന്ന പാസ് വേര്‍ഡുകളാണ് ഉപയോഗിച്ചിരുന്നത്. ഇത്തരത്തില്‍ കണ്ടെത്തിയ നൂറ് പാസ് വേര്‍ഡുകളില്‍ ഏതാനും ചിലത് താഴെ:

12345,  123456, 123456789,test1, password, 12345678, zinch, asdf, qwerty, 1234567890, 1234567, iloveyou, 1234, abc123, 111111, 123123, test, princess, sunshine, ashley, 00000, 000000, monkey, livetest, 55555, soccer, charlie, asdfghjkl, 654321, family, michael, 123321, football, baseball, jessica,purple, shadow, chocolate, daniel, maggie, hello,tigger, 666666, superman 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു