ധനകാര്യം

ലോക്ക്ഡൗൺ പ്രതിസന്ധിയിലും റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണ വില; പവന് 34,800 രൂപ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലോക്ക്ഡൗണിലെ സാമ്പത്തിക പ്രതിസന്ധിയിലും സ്വർണത്തിന്റെ വില കുതിച്ചുയരുന്നു. സ്വർണ വില ഇന്ന് 400 രൂപ വർധിച്ചു. ഇതോടെ പവന് 34,800 രൂപ ആയി ഉയർന്നു. ഗ്രാമിന് 4,350 രൂപയായി. 34,400 രൂപയായിരുന്നു ഒരു പവന് ഇന്നലത്തെ വില. 

അതേസമയം സംസ്ഥാനത്ത് ചെറിയ സ്വർണക്കടകൾ തുറന്നെങ്കിലും വാങ്ങാനെത്തുന്നവരുടെ എണ്ണം കുറവാണെന്ന് ജ്വല്ലറി ഉടമകൾ പറയുന്നത്. സ്വർണത്തിന്റെ ഉയർന്ന വിലയും സാമ്പത്തിക പ്രതിസന്ധിയുമാണ് ഉപഭോക്താക്കളെ അകറ്റുന്നതെന്നും ജ്വല്ലറി ഉടമകൾ പറയുന്നു. 

ഇതിനു മുമ്പ് മെയ് എട്ടിനാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. ​ഗ്രാമിന് 4,260 രൂപയും പവന് 34,080 രൂപയുമായിരുന്നു വില. മെയ് ഒന്നിലെ വിലയായ 33,400 രൂപയിൽ നിന്ന് 15 ദിവസം കൊണ്ട്  1000 രൂപയാണ് വർധിച്ചത്. ദേശീയ വിപണിയിൽ ഇത് തുടർച്ചയായി നാലാമത്തെ ദിവസമാണ് സ്വർണ വില കൂടുന്നത്. 

അന്താരാഷ്ട്ര വിപണിയിൽ ഇപ്പോഴും സ്വർണത്തിന് 1,700 ഡോളറിന് മുകളിലാണ് നിരക്ക്. കേന്ദ്ര ബാങ്കുകളും സർക്കാരുകളും സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് സ്വർണ വില കുതിക്കാനിടയാക്കിയത്. 2021-ഓടെ ഔൺസിന് 3,000 ഡോളർ വരെ വില എത്തിയേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി, ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

കാലഭൈരവനെ തൊഴുതു, വാരാണസിയില്‍ മൂന്നാമൂഴം തേടി നരേന്ദ്രമോദി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

വേനല്‍മഴ കടുക്കുന്നു, ഇന്ന് രണ്ടു ജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് അലര്‍ട്ട്, എട്ടു ജില്ലകളില്‍ കൂടി മുന്നറിയിപ്പ്

സിദ്ധാര്‍ഥന്റെ മരണം; പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അമ്മക്ക് അനുവാദം നല്‍കി ഹൈക്കോടതി

അഭിഭാഷകര്‍ ഉപഭോക്തൃ നിയമത്തിനു കീഴില്‍ വരില്ല, സേവനത്തിലെ കുറവിനു കേസെടുക്കാനാവില്ലെന്നു സുപ്രീംകോടതി