ധനകാര്യം

35,000 പിന്നിട്ട് സ്വര്‍ണത്തിന്റെ കുതിപ്പ്; റെക്കോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഇന്ന് പവന് 35,040 രൂപ എന്ന നിലയിലേക്ക് സ്വർണവിലയെത്തി. 4380 രൂപയാണ് ഗ്രാമിന്റെ വില. 

ഇത് തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡ് മറികടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടായ മാറ്റമാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. 

ശനിയാഴ്ച പവന് 400 രൂപ ഉയര്‍ന്ന് വില 34,800 രൂപയിലേക്കെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഇപ്പോഴും സ്വർണത്തിന് 1,700 ഡോളറിന് മുകളിലാണ് നിരക്ക്. കേന്ദ്ര ബാങ്കുകളും സര്‍ക്കാരുകളും സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവില കുതിക്കാനിടയാക്കയിത്. 2021-ഓടെ ഔൺസിന് 3,000 ഡോളർ വരെ വില എത്തിയേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍