ധനകാര്യം

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 34,440 രൂപ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചു കയറിയ സ്വര്‍ണവില, തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 34440 രൂപയായി. 10 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4305 രൂപയായി.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 160 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.  ഗ്രാമിനും സമാനമായ ഇടിവാണ് ഉണ്ടായത്. 20 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4315 രൂപയായാണ് താഴ്ന്നത്. ഇതാണ് ഇന്ന് വീണ്ടും ഇടിഞ്ഞത്.

ആഗോളതലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. ഇതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഓഹരി വിപണികള്‍ തകര്‍ച്ച നേരിടുകയാണ്. ഈ സാഹചര്യത്തില്‍ സ്വര്‍ണ നിക്ഷേപം കൂടുതല്‍ സുരക്ഷിതമാണ് എന്ന വിലയിരുത്തലിലാണ് നിക്ഷേപകര്‍. അതുകൊണ്ട് തന്നെ ഈ ഇടിവ് താത്കാലികം മാത്രമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

 തിങ്കളാഴ്ചയാണ് സ്വര്‍ണം റെക്കോര്‍ഡുകള്‍ ഭേദിച്ച് ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്. പവന് 35000 രൂപയ്ക്ക് മുകളിലാണ് വ്യാപാരം നടന്നത്. തുടര്‍ന്ന് ചൊവ്വാഴ്ച 520 രൂപയുടെ ഇടിവുണ്ടായി. ബുധനാഴ്ച വീണ്ടും തിരിച്ചുകയറുമെന്ന പ്രതീതീ ജനിപ്പിച്ചുവെങ്കിലും തുടര്‍ച്ചയായ രണ്ടു ദിവസം സ്വര്‍ണവില താഴുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്