ധനകാര്യം

സ്വര്‍ണ വില വീണ്ടും ഉയരുന്നു, പവന് 200 രൂപ കൂടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഇരുന്നൂറു രൂപയാണ് ഇന്നു കൂടിയത്. ഗ്രാം വില 25 രൂപ കൂടി 4745ല്‍ എത്തി.

രണ്ടു ദിവസം 37760ല്‍ തുടര്‍ന്ന പവന്‍ വില ഇന്ന് 37,960 ആയി. രണ്ടു ദിവസം മുമ്പ് രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ച് വില കുത്തനെ കുറഞ്ഞിരുന്നു. അതിനു ശേഷം ഇതു രണ്ടാം തവണയാണ് വില കൂടുന്നത്. 

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ അവസാനിച്ചതോടെയാണ് വിപണിയില്‍ സ്വര്‍ണവില കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ വില വന്‍തോതില്‍ ഇടിഞ്ഞിരുന്നു.

ഓഗസ്റ്റില്‍ രാജ്യാന്തര സ്വര്‍ണവില 2,070 ഡോളര്‍ വരെ ഉയര്‍ന്ന് റെക്കാഡിട്ടിരുന്നു. വില വൈകാതെ 1,750 ഡോളറിലേക്ക് കൂപ്പുകുത്തിയേക്കുമെന്ന് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്