ധനകാര്യം

സ്വര്‍ണവില വീണ്ടും കുറഞ്ഞു; 11 ദിവസത്തിനിടെ താഴ്ന്നത് പവന് 1360 രൂപ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ് നേരിട്ട സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,520 രൂപയായി. ഓഹരിവിപണി തിരിച്ചുവരുന്നതും ഡോളര്‍ മൂല്യത്തിലെ മാറ്റവുമാണ് സ്വര്‍ണവിലയില്‍ മുഖ്യമായി പ്രതിഫലിക്കുന്നത്. മൂന്നുദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 640 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

ഗ്രാമിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 10 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4690 രൂപയായി താഴ്ന്നു. നവംബര്‍ 9ന് 38,880 രൂപയില്‍ എത്തി സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസം ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. 1200 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്.

പിന്നീടുള്ള ദിവസങ്ങളില്‍ നഷ്ടം നികത്തുന്നതാണ് വിപണിയില്‍ കണ്ടത്.ശനിയാഴ്ച 38,160 രൂപയില്‍ എത്തിയ സ്വര്‍ണവിലയില്‍ പിന്നീടുള്ള മൂന്ന് ദിവസം വില വ്യത്യാസം ഉണ്ടായില്ല. തുടര്‍ന്നാണ് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും