ധനകാര്യം

മെസേജുകള്‍ ഏഴുദിവസത്തിനകം അപ്രത്യക്ഷമാകും; പുതിയ വാട്‌സ്ആപ്പ് ഫീച്ചര്‍ ഇന്ത്യയിലും 'ലൈവ്'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചാറ്റുകള്‍ ഏഴ് ദിവസത്തിന് ശേഷം അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ ആയ 'ഡിസപ്പിയറിങ് മെസേജ്' ഇന്ത്യയില്‍ അവതരിപ്പിച്ചതായി കമ്പനി. വാട്‌സ്ആപ്പ് ആപ്പ് അപ്‌ഡേറ്റ് ചെയ്ത് ഈ സേവനം പ്രയോജനപ്പെടുത്താം. ആന്‍ഡ്രോയിഡ്, ഐഒഎസ് തുടങ്ങി വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. 

ഒരുതവണ ഓപ്ഷന്‍ എനേബിള്‍ ചെയ്താല്‍ പിന്നീട് വരുന്ന മെസേജുകള്‍ ഏഴ് ദിവസത്തിനുള്ളില്‍ അപ്രത്യക്ഷമാകും. ചാറ്റ് ചെയ്ത കാര്യങ്ങള്‍ മറുന്നുപോകാതിരിക്കാനാണ് ഏഴ് ദിവസത്തിന് ശേഷം മെസേജുകള്‍ അപ്രത്യക്ഷമാക്കുന്ന ഫീച്ചര്‍ ആരംഭിച്ചിരിക്കുന്നത് എന്നാണ് വാട്സ്ആപ്പിന്റെ വിശദീകരണം. ചാറ്റില്‍ കോണ്‍ടാക്ട് നെയിം സെലക്ട് ചെയ്ത് അതിലുള്ള ഡിസപ്പിയര്‍ മെസേജ് സെറ്റിങ്സ് ആക്ടീവ് ചെയ്യാവുന്നതാണ്. 

ഡിസപ്പിയറിങ് മെസേജ് ഒരുതവണ ആക്ടീവ് ആക്കിക്കഴിഞ്ഞാല്‍, ശ്രദ്ധിക്കാതെ കിടക്കുന്ന മെസേജുകള്‍ ഏഴ് ദിവസം കഴിഞ്ഞാല്‍ അപ്രത്യക്ഷമാകും. എന്നാല്‍ മെസേജിന് റിപ്ലെ നല്‍കിയിട്ടുണ്ടെങ്കില്‍ ആ ചാറ്റ് അപ്രത്യക്ഷമാകാതെ തന്നെ കിടക്കും. 

ദിവസങ്ങള്‍ക്ക് മുന്‍പ് അനാവശ്യ മെസേജുകളും ഫയലും കൂട്ടത്തോടെ നീക്കം ചെയ്യാനുള്ള ഫീച്ചര്‍ വാട്സ്ആപ്പ് പ്രഖ്യാപിച്ചിരുന്നു. ബള്‍ക്ക് ഡിലീറ്റ് ഫീച്ചറാണ് അവതരിപ്പിച്ചത്.  സ്റ്റോറേജ് സ്പേസ് ലഭിക്കത്തക്ക വിധം അനാവശ്യമായ കാര്യങ്ങള്‍ ഡീലിറ്റ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം. കൂട്ടത്തോടെ 'ഐറ്റംസ്' ഡീലിറ്റ് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയത്. ആപ്പിലെ സെറ്റിംഗ്സില്‍ കയറി ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താം. 

സെറ്റിംഗ്സിന് താഴെ സ്റ്റോറേജ് ആന്റ് ഡേറ്റ തെരഞ്ഞെടുത്തശേഷം മാനേജ് സ്റ്റോറേജ് ക്ലിക്ക് ചെയ്ത് മുന്നാട്ടുപോകാന്‍ കഴിയുന്നവിധമാണ് സംവിധാനം. സ്റ്റോറേജ് ഫുള്ളായാല്‍ ഇക്കാര്യം ഉപയോക്താവിനെ വാട്സ്ആപ്പ് അറിയിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്