ധനകാര്യം

വായ്പയെടുത്തവര്‍ക്ക് ആശ്വാസ വാര്‍ത്ത; മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൊറട്ടോറിയം കാലത്ത് നീട്ടിവച്ച വായ്പാ ഗഡുവിന് കൂട്ടുപലിശ ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. രണ്ടു കോടി വരെയുള്ള വായ്പയ്ക്ക് ആറു മാസത്തേക്കാണ് ഇളവു നല്‍കുകയെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി.

ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചിച്ച ശേഷമാണ് ചെറുകിട വായ്പയെടുത്തവര്‍ക്ക് ആശ്വാസപ്രദമായ തീരുമാനത്തില്‍ എത്തിയതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. എംഎസ്എംഇ വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പ, ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ്, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിവയ്ക്ക് ഇളവു ലഭിക്കും. 

കൂട്ടുപലിശ സര്‍ക്കാര്‍ വഹിക്കുകയാണ് ചെയ്യുക. ഇത് പൂര്‍ണമായും ഇളവു ചെയ്തുകൊടുക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടുന്നത് അവയുടെ സാമ്പത്തിക സുരക്ഷിതത്വത്തെ ബാധിക്കുമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 

മൊറട്ടോറിയം കാലത്തെ വായ്പകള്‍ക്ക് കൂട്ടുപലിശ ഈടാക്കാനുള്ള തീരുമാനത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് അറിയിക്കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍