ധനകാര്യം

സ്വര്‍ണത്തില്‍ ഇപ്പോള്‍ നിക്ഷേപിക്കാം, ഗ്രാമിന് 5051 രൂപ, ; സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിയുടെ ഏഴാം ഘട്ടത്തിന് തുടക്കം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് ഇറക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിയുടെ ഏഴാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. കുറഞ്ഞ വിലയ്ക്ക് ഗോള്‍ഡ് ബോണ്ട് വാങ്ങാനുളള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ഇത്തവണ ലഭിച്ചിരിക്കുന്നത്.

ഒരു ഗ്രാമിന് 5,051 രൂപയാണ് 2020-21 സീരിസിലുളള ഏഴാം ഘട്ട ഗോള്‍ഡ് ബോണ്ടിന്റെ ഇഷ്യൂ വിലയായി നിശ്ചയിച്ചിരിക്കുന്നത്.ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ ഡിസ്‌ക്കൗണ്ട് അനുവദിച്ചിട്ടുണ്ട്. പണമിടപാടുകളും ഡിജിറ്റല്‍ രൂപത്തില്‍ നിര്‍വഹിക്കണമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.അത്തരം ഉപഭോക്താക്കളുടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇഷ്യൂ വില 5001 ആണ്.

ഒക്ടോബര്‍ 16 വരെ ഗോള്‍ഡ് ബോണ്ടിനായി അപേക്ഷിക്കാം. എട്ടുവര്‍ഷം വരെയാണ് കാലാവധി. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ തന്നെ പണം പിന്‍വലിക്കാന്‍ സാധിക്കും. നിശ്ചിത ദിവസങ്ങളില്‍ മാത്രമായിരിക്കും പണം പിന്‍വലിക്കാന്‍ സാധിക്കുക. പലിശയുമായി ബന്ധപ്പെട്ടാണ് ദിവസം നിശ്ചയിക്കുക.

2020-21 പരമ്പരയിലുളള ആറാമത്തെ ഗോള്‍ഡ് ബോണ്ടിന് 5117 രൂപയായിരുന്നു ഇഷ്യൂ വിലയായി നിശ്ചയിച്ചത്. ഓഗസ്റ്റ് 31മുതല്‍ സെപ്റ്റംബര്‍ നാലുവരെയായിരുന്നു അപക്ഷിക്കാനുളള സമയം. 2020-21 പരമ്പരയിലുളള എട്ടാം ഘട്ടം നവംബര്‍ എട്ടിനാണ് ആരംഭിക്കുക. നവംബര്‍ 13നാണ് അവസാനിക്കുക. ഇതിന്റെ ഇഷ്യൂ വില പിന്നീട് പ്രഖ്യാപിക്കും. 

2015ലാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി ആരംഭിച്ചത്. ഫിസിക്കല്‍ രൂപത്തില്‍ സ്വര്‍ണം സൂക്ഷിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. കൂടാതെ ധനപരമായ സേവിങ്‌സ് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്