ധനകാര്യം

ഒന്നര മണിക്കൂര്‍ നിശ്ചലമായി ട്വിറ്റര്‍, ഒടുവില്‍ തിരിച്ചെത്തി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒന്നര മണിക്കൂറോളം തടസപ്പെട്ട ട്വിറ്റര്‍ സേവനങ്ങള്‍ പുനസ്ഥാപിച്ചു. വ്യാഴാഴ്ച ലോകവ്യാപകമായി ട്വിറ്റര്‍ സേവനങ്ങള്‍ തടസപ്പെട്ടിരുന്നു. 

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഇതെന്നും, മറ്റ് സുരക്ഷാ പ്രശ്‌നങ്ങളോ, ഹാക്കിങോ ഉണ്ടായിട്ടില്ലെന്നും ട്വിറ്റര്‍ വ്യക്തമാക്കി. തകരാര്‍ സംബന്ധിച്ച് അന്വേഷിക്കുകയാണെന്നും കമ്പനി പറഞ്ഞു. 

യുഎസ്, ബ്രിട്ടന്‍, ജപ്പാന്‍, ഓസ്‌ട്രേലിയ, അര്‍ജന്റീന, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ട്വിറ്റര്‍ സേവനം തടസപ്പെട്ടിരുന്നു. സുരക്ഷാ വീഴ്ചയുടെ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.2019 ജൂലൈയിലും ട്വിറ്റര്‍ സേവനങ്ങള്‍ ഒരു മണിക്കൂറോളം തടസപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു