ധനകാര്യം

ഭവന വായ്പയ്ക്ക് പലിശ കുറച്ച് എസ്ബിഐ; വനിതകള്‍ക്ക് പ്രത്യേക ആനുകൂല്യം, യോനോ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇളവ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്സവ സീസണ്‍ പ്രമാണിച്ച് തെരഞ്ഞെടുത്ത ഭവന വായ്പകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. പലിശനിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവാണ് പ്രഖ്യാപിച്ചത്.  സിബില്‍ റേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ 75 ലക്ഷത്തിന് മുകളില്‍ വായ്പ എടുത്തവര്‍ക്ക് പലിശനിരക്കില്‍ 20 ബേസിക് പോയിന്റിന്റെ കുറവ് വരുത്തി. കൂടാതെ യോനോ ആപ്പ് വഴി ഭവന വായ്പ എടുക്കുന്നവര്‍ക്ക് അഞ്ച് ബേസിക് പോയിന്റിന്റെ അധിക ഇളവും അനുവദിക്കുന്നതാണ് എസ്ബിഐയുടെ പ്രഖ്യാപനം.

30 ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയ്ക്കുളള തുകയ്ക്ക് വായ്പ എടുത്തവര്‍ക്ക് പത്ത് ബേസിക് പോയിന്റിന്റെ കുറവുണ്ടാകും. ഇതിനെല്ലാം ഉപരി വനിതകള്‍ക്ക് അഞ്ചു ബേസിക് പോയന്റ് അധികം ഇളവ് നല്‍കുമെന്നും എസ്ബിഐ അറിയിച്ചു. 30 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്ക് കുറഞ്ഞത് 6.90 ശതമാനം പലിശയാണ് ഈടാക്കുന്നത്.

ഉത്സവ ഓഫറുകളുടെ ഭാഗമായി നേരത്തെതന്നെ ഭവനവായ്പക്ക് 10 മുതല്‍ 20വരെ ബേസിസ് പോയിന്റിന്റെ കുറവുവരുത്തിയിരുന്നു. 30 ലക്ഷം രൂപമുതല്‍ 2 കോടി രൂപവരെയുള്ള വായ്പകള്‍ക്കായിരുന്നു ഈ ആനുകൂല്യം. യോനോ വഴി അപേക്ഷിച്ചാല്‍ 5 ബേസിസ് പോയിന്റിന്റെ അധിക ആനുകൂല്യവും പ്രഖ്യാപിച്ചിരുന്നു. 

വാഹന, സ്വര്‍ണ, വ്യക്തിഗത വായ്പകള്‍ക്കുള്ള പ്രൊസസിങ് ഫീസും ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. വാഹന വായ്പയ്ക്ക് 7.5ശതമാനം മുതലാണ് പലിശ ഈടാക്കുന്നത്. സ്വര്‍ണപ്പണയത്തിനും വ്യക്തിഗത ലോണിനും യഥാക്രമം 7.5ശതമാനം, 9.6ശതമാനം എന്നിങ്ങനെയാണ് പലിശ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്