ധനകാര്യം

വോഡഫോൺ- ഐഡിയ നെറ്റ് വർക്ക് പ്രശ്നം പരിഹരിച്ചു; തകരാറിന് കാരണം ഫൈബർ മുറിഞ്ഞതെന്ന് കമ്പനി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തുടനീളം മണിക്കൂറുകളോളം വോഡഫോൺ- ഐഡിയ (വി) നെറ്റ് വർക്ക് തകരാറിലായത് ഉപയോക്താക്കളെ വലച്ചു. എന്നാൽ പ്രശ്നം പരിഹരിച്ചെന്ന് വി അറിയിച്ചു. ഒന്നിലധികം സ്ഥലങ്ങളിൽ ഫൈബർ മുറിഞ്ഞതാണ് നെറ്റ് വർക്ക് തകരാറിന് കാരണമെന്ന് അധികൃതർ പറയുന്നു. ഫൈബർ മുറിയാനുള്ള കാരണം അന്വേഷിക്കുകയാണെന്നും നിലവിൽ പ്രശ്‌നം പരിഹരിച്ചതായും വി നെറ്റ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. 

ഇന്നലെ വൈകിട്ട് 4.30-ഒടെയാണ് തകരാർ രൂക്ഷമായത്. കേരളത്തിൽ എറണാകുളം, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നാണ് പരാതി ഉയർന്നത്. മുംബൈ, ചെന്നൈ, പുനെ തുടങ്ങി രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ പ്രശ്നം നേരിട്ടതായാണ് വിവരം. നെറ്റ് വർക്ക് ലഭിക്കുന്നില്ലെന്ന പരാതിയുമായി നിരവധി ഉപയോക്താക്കളാണ് ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും എത്തിയത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്