ധനകാര്യം

മൊറട്ടോറിയം വേണ്ടെന്നു വച്ചവര്‍ക്ക് അക്കൗണ്ടില്‍ പണമെത്തും; ആശ്വാസ പ്രഖ്യാപനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ബാങ്കുകൾ നൽകിയ ആറുമാസത്തെ മൊറട്ടോറിയം വേണ്ടെന്നുവെച്ചവർക്ക് സമ്മാനം നൽകാൻ കേന്ദ്രസർക്കാർ. മൊറട്ടോറിയം കാലത്ത് മുടങ്ങാതെ ബാങ്ക് വായ്പ തിരിച്ചടച്ചവർക്കാണ് നിശ്ചിത തുക നൽകുക. പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി ആ തുകയാണ് ഇടപാടുകാർക്ക് നൽകുക. 

ഭവന നിർമാണം, വിദ്യാഭ്യാസം, ക്രെഡിറ്റ് കാർഡ്, വാഹനം, എഎസ്എംഇ, വിട്ടുപകരണങ്ങൾ തുടങ്ങിയ 8 വിഭാ​ഗങ്ങളിൽ വായ്പയെടുത്തവർക്കാണ് ആനുകൂല്യം ലഭിക്കുക. രണ്ട് കോടി രൂപ വരെ വായ്പ എടുത്ത ലക്ഷക്കണക്കിന് ആളുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കഴിഞ്ഞ മാർച്ച് ഒന്നു മുതൽ ഓ​ഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് പദ്ധതി ബാധകം. 

50 ലക്ഷം രൂപയുടെ ഭവനവായ്പ 8 ശതമാനം പലിശ നിരക്കിലെടുത്ത ആൾക്ക് 12,425 രൂപയാവും ലഭിക്കുക. വായ്പയെടുത്ത ആളുടെ അക്കൗണ്ടിലേക്കാണ് പണം എത്തുക. ബാങ്ക് വായ്പ എടുത്തവർ കോവിഡ് കാരണം പ്രതിസന്ധിയിലായെന്നും പലിശയിളവ് ഉൾപ്പടെയുള്ള ആശ്വാസ നടപടികൾ ഉടൻ പരി​ഗണിക്കണം എന്നുമുള്ള സുപ്രീംകോടതി നിർദേശപ്രകാരമാണ് സർക്കാർ നടപടി. 

വായ്പ തിരിച്ചടയ്ക്കാതെ ഒരുവിഭാ​ഗം മൊറട്ടോറിയം പ്രയോജനപ്പെടുത്തിയതുപോലെ മറ്റുള്ളവർക്കും ആനുകൂല്യം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വായ്പയെടുത്തവർക്ക് ഇത്തരത്തിൽ നൽകുന്ന തുക കേന്ദ്ര സർക്കാർ ബാങ്കുകൾക്ക് മടക്കി നൽകും. ഏകദേശം 6500 കോടി രൂപയാണ് ഇതിനുവേണ്ടി ചെലവഴിക്കേണ്ടിവരിക. കേന്ദ്രസർക്കാരിൽ നിന്ന് തുക മടക്കിക്കിട്ടാൻ നോഡൽ ഏജൻസിയായ എസ്ബിഐ വഴിയാണ് ബാങ്കുകൾ അപേക്ഷ നൽകേണ്ടത്. ഡിസംബർ 15 വരെയാണ് ബാങ്കുകൾക്ക് അപേക്ഷിക്കാൻ സമയം നൽകുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ