ധനകാര്യം

ഉപഭോക്താക്കള്‍ക്ക് ദീപാവലി സമ്മാനം!, ഒരു മാസമായി മാറ്റമില്ലാതെ തുടരുന്ന ഇന്ധനവില കുറയാന്‍ സാധ്യത

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദീപാവലിക്ക് മുന്‍പ് രാജ്യത്ത് ഇന്ധനവില കുറയാന്‍ സാധ്യത. കോവിഡിന്റെ രണ്ടാം തരംഗം നേരിടുന്ന പാശ്ചാത്യ രാജ്യങ്ങളില്‍ അസംസ്‌കൃത എണ്ണയുടെ ആവശ്യകത കുറഞ്ഞിരിക്കുകയാണ്. ഇത് എണ്ണ വിലയില്‍ പ്രതിഫലിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ ഇന്ധനവില കുറയാന്‍ ഇത് ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വിലയില്‍ ഇതിനോടകം അഞ്ചു ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബാരലിന് 40 ഡോളറിനോട് ചേര്‍ന്നാണ് വ്യാപാരം നടക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ബാരലിന് 42 ഡോളര്‍ വില ഉണ്ടായിരുന്നു. എണ്ണ ആവശ്യകത കുറഞ്ഞതും വര്‍ധിച്ചുവരുന്ന എണ്ണ ശേഖരവും നിമിത്തം വരും ദിവസങ്ങളില്‍ എണ്ണ വില കുറയുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ ഒരു മാസമായി ഇന്ധനവിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 81 രൂപ ആറ് പൈസയാണ്. 70.46 പൈസയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ