ധനകാര്യം

വായ്പ മൊറട്ടോറിയം അവസാനിച്ചു, ഇന്ന് മുതല്‍ തിരിച്ചടവ്; ഡിസംബര്‍ വരെ നീട്ടണമെന്ന ഹര്‍ജി സുപ്രീംകോടതിക്ക് മുന്‍പില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ആറ് മാസത്തെ മൊറട്ടോറിയം അവസാനിച്ചു. ഇന്ന് മുതല്‍ വായ്പകള്‍ തിരിച്ചടച്ച് തുടങ്ങണം. കോവിഡിന്റെ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്.

അതേസമയം, മൊറട്ടോറിയം ഡിസംബര്‍ വരെ ദീര്‍ഘിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരും. മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ വന്നതോടെയാണ് റിസര്‍വ് ബാങ്ക് മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നാലെ മൂന്ന് മാസത്തേക്ക് കൂടി ഇത് ദീര്‍ഘിപ്പിച്ചു. 

കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൊറട്ടോറിയം  ദീര്‍ഘിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യവുമായി സമീപിച്ചെങ്കിലും കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. 

മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിച്ചവര്‍ ആറ് ഗഡുക്കള്‍ അധികമായും, അതിന്റെ പലിശയും അടയ്ക്കണം. സെപ്തംബര്‍ മൂന്നിന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബാങ്ക് മേധാവികളെ കാണുന്നുണ്ട്. ഈ സമയം മൊറട്ടോറിയവും ചര്‍ച്ചയായേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ