ധനകാര്യം

സ്വർണ വിലയിൽ കുറവ്; പവന് 120 രൂപ കുറഞ്ഞ് 37,360; ഒരു ​ഗ്രാം സ്വർണത്തിന് 4,670 രൂപ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 37,360 രൂപയായി. ​ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ​ഗ്രാം സ്വർണത്തിന് 4,670 രൂപ. രണ്ട് ദിവസമായി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ നേരിയ കുറവ് രേഖപ്പെടുത്തിയത്. തുടർച്ചയായ ദിവസങ്ങളിൽ വില ഇടിഞ്ഞതിനു ശേഷം ചൊവാഴ്ചയാണ് നേരിയ തോതിൽ വില വർധിച്ചത്. 

പവൻ വില 42,000 രൂപയിലേയ്ക്ക് ഉയർന്ന ശേഷം 4,400 രൂപ വരെ കുറഞ്ഞ് 37,600 രൂപയിലെത്തിയിരുന്നു. ഓഗസ്റ്റ് 29 മുതൽ 31വരെ തുടർച്ചയായ മൂന്ന് ദിവസം താഴ്ന്ന നിലവാരത്തിൽ തുടർന്ന ശേഷമാണ് 200 രൂപയുടെ വർധനവുണ്ടായത്. ഓഗസ്റ്റിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു വ്യാപാരം. ഒരു പവൻ സ്വർണത്തിന് 37,600 രൂപയായിരുന്നു വില. ഗ്രാമിന് 4,700 രൂപയും. 

രാജ്യാന്തര വിപണിയിൽ സ്വർണ വില കുതിച്ചുയർന്നു. ഒരു ഔൺസ് സ്വർണത്തിന് 1,986 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ഓ​ഗസ്റ്റ് തുടക്കത്തിൽ സ്വർണ വില റെക്കോർഡ് ഉയരം കുറിച്ചിരുന്നു. പവന് 42000 രൂപ എന്ന നിലവാരത്തിൽ വരെ എത്തി. പിന്നീട് പടിപടിയായി സ്വർണവില താഴുന്നതാണ് കണ്ടത്. പിന്നീട് വീണ്ടും 40000ലേക്ക് തിരിച്ചുകയറിയ സ്വർണ വില റെക്കോർഡുകൾ തിരുത്തികുറിച്ച് മുന്നേറുമെന്ന പ്രതീതി ജനിപ്പിച്ചുവെങ്കിലും ആഗോള വിപണിയുടെ ചുവടുവെച്ച് താഴേക്ക് തന്നെ പോകുന്നതാണ് കണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്