ധനകാര്യം

സ്വർണ വില വീണ്ടും 38,000 കടന്നു; ഇന്ന് പവന് 240 രൂപ കൂടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. സ്വർണ വില വീണ്ടും 38,000 കടന്നു. ചൊവാഴ്ച പവന് 240 രൂപ കൂടി 38,160 രൂപയിലെത്തി. 30 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 4770 ആയി ഉയർന്നു.

സെപ്റ്റംബർ ആറിന് പവന്റെ വില 37,360 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നതിനു ശേഷം തുടർച്ചയായി വില വർധിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 11 ഡോളർ വർധിച്ച് 1,968.30 നിലവാരത്തിലെത്തി.

ഡോളർ ദുർബലമായതും അമേരിക്കയിൽ നാണ്യപ്പെരുപ്പം ഉയരുമെന്ന റിപ്പോർട്ടുകളുമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് സ്വർണവില ആഗോളതലത്തിൽ ഉയരാൻ കാരണം. ഇത് കേരള വിപണിയിലും പ്രതിഫലിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍